
Flight Ticket Price: പ്രവാസികള്‍ ഇനി വിമാനടിക്കറ്റ് വില ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട; ഈ റൂട്ടില്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാം
Flight Ticket Price മസ്കത്ത്: നാട്ടിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറച്ചതിന് പിന്നാലെ മടക്കയാത്രാ ടിക്കറ്റുകളും കുറഞ്ഞനിരക്കില്‍. യുഎഇ ഉള്‍പ്പെടെ ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഒമാന്‍ വഴി ടിക്കറ്റെടുത്തും യാത്ര ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട് – മസ്കത്ത് റൂട്ടിലും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം – മസ്കത്ത് റൂട്ടിലുമാണ്. അവധിക്കാലം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി ആറിന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് 38.735 റിയാല്‍, കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് 44 റിയാല്‍, കണ്ണൂര്‍ സെക്ടറില്‍ നിന്ന് 42.905 റിയാല്‍ എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്ക് 55.186 റിയാല്‍ ആണ് ഉയര്‍ന്ന നിരക്ക്. സലാം എയര്‍ അടക്കം മറ്റ് ബജറ്റ് എയര്‍ലൈനിലും സമാനനിരക്കില്‍ ടിക്കറ്റുകളുണ്ട്. കോഴിക്കോട് നിന്ന് സലാലയിലേക്ക് 38 റിയാലും കൊച്ചിയില്‍ നിന്ന് 44.412 റിയാലുമാണ് നിരക്ക്. ജനുവരി ആദ്യ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്ക് വീണ്ടും കുറഞ്ഞേക്കും.
Comments (0)