
New Travel Rule: വിമാനക്കമ്പനികള്‍ക്കുള്ള പുതിയ നിര്‍ദേശം പ്രവാസികളെ ബാധിക്കുമോ? ചട്ടം ഉടൻ പ്രാബല്യത്തില്‍
New Travel Rule ദുബായ്: വിമാനക്കമ്പനികള്‍ക്കുള്ള പുതിയ നിര്‍ദേശത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക. വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസിന് കൈമാറണമെന്ന നിര്‍ദേശത്തിലാണ് പ്രവാസികള്‍ക്കിടയില്‍ ആശങ്ക ഉയരുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചട്ടം പ്രാബല്യത്തില്‍ വരും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തും. 25,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തും. ഇന്ത്യയില്‍നിന്നും തിരിച്ചും സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും കസ്റ്റംസ് ടാര്‍ഗറ്റിങ് സെന്റര്‍ പാസഞ്ചറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ആദ്യപടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി പത്തിനകം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ആണ് നോട്ടീസ് പുറത്തിറക്കിയത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ട്രാന്‍സിറ്റ് യാത്രക്കാരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം. യാത്രക്കാരന്റെ പേര്, ഇ-മെയിൽ, മൊബൈൽ നമ്പർ, യാത്രയ്ക്ക് ഉപയോഗിച്ച പേയ്മെന്റ് സംവിധാനം, പിഎൻആർ നമ്പർ, ടിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി, ബാഗേജ് തുടങ്ങിയ വിവരങ്ങളെല്ലാം കസ്റ്റംസിന് കൈമാറണം. വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പുതിയ ചട്ടങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.
Comments (0)