Posted By saritha Posted On

ജോലി ചെയ്തു, ശമ്പളമില്ല; ആരോഗ്യസ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി യുഎഇ കോടതി

ദുബായ്: ജോലി ചെയ്തതിന് ശമ്പളം നല്‍കാത്ത ആരോഗ്യസ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി യുഎഇ കോടതി. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കടങ്ങളും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാതിരുന്ന കേസിലാണ് ആരോഗ്യസ്ഥാപനത്തിനെതിരെ കോടതി വിധിച്ചത്. കടവും ശമ്പള കുടിശ്ശികയും നൽകുന്നതിനായി ഹെൽത്ത് കെയർ ഫെസിലിറ്റിയിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ദുബായ് കോടതി ഉത്തരവിട്ടു. ജനുവരി ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് റാസൽ ഖോറിലെ ലേലകേന്ദ്രത്തിൽ വെച്ചാണ് ലേലം ചെയ്യുക. ലേലത്തില്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് കടവും ശമ്പള കുടിശ്ശികയും തീർക്കാനാണ് കോടതി നിർദേശം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കോടതി നിയോഗിച്ച എക്‌സിക്യൂട്ടർ 2024 മാർച്ചിൽ നടത്തിയ സൈറ്റ് പരിശോധനയുടെ റിപ്പോർട്ടിൽ സ്ഥാപനത്തിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും പട്ടിക തയ്യാറാക്കി നൽകിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരും പണം കിട്ടാനുള്ള വ്യാപാരസ്ഥാപനങ്ങളും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയുടെ നടപടി. ആരോഗ്യസ്ഥാപനത്തിലെ എക്‌സ് – റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങൾ, 1.7 ദശലക്ഷം ദിർഹം വിലമതിക്കുന്ന കത്തീറ്ററൈസേഷൻ കാർഡിയാക് സിസ്റ്റം എന്നിവ പിടിച്ചെടുത്ത ഉപകരണങ്ങളില്‍ ഉൾപ്പെടുന്നു. രോഗികൾക്ക് ഉപയോഗിക്കുന്നതിനായുള്ള കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ, രക്തസമ്മർദ മോണിറ്ററുകൾ എന്നിവയും ലേലത്തിന് വെച്ച ഉപകരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 22 ദശലക്ഷം ദിർഹം വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *