
മുഖംമൂടി ധരിച്ചെത്തി, കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; മോഷ്ടാവിന് വന്‍തുക പിഴയും തടവുശിക്ഷയും
ദുബായ്: ഓഫീസില്‍ കവര്‍ച്ച നടത്തിയ മൊറക്കന്‍ പൗരന് ദുബായ് ക്രിമിനല്‍ കോടതി പിഴയും തടവുശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്തും. കഴിഞ്ഞ മാർച്ച് 30ന് നൈഫ് പ്രദേശത്താണ് സംഭവം നടന്നത്. ജീവനക്കാരനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചാണ് ഇയാള്‍ ഓഫീസിൽ കവർച്ച നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഒരു ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനത്തിന്‍റെ ഓഫീസിലേക്ക് പ്രതി ഉൾപ്പടെ അഞ്ചംഗസംഘം അതിക്രമിച്ച് കയറി ജീവനക്കാരനെ ഉപദ്രവിക്കുകയും കവർച്ച നടത്തുകയും ചെയ്തിരുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം 2,47,000 ദിർഹം സ്ഥാപനത്തിൽനിന്ന് മോഷ്ടിച്ചു. സംഭവം പോലീസിൽ അറിയിച്ചതോടെ മൊറോക്കൻ പൗരൻ അറസ്റ്റിലായി. എന്നാല്‍, ഇകൂട്ടുപ്രതികളായ നൈജീരിയക്കാര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താത്തതിനാല്‍ അവരെ കോടതി വെറുതെവിട്ടു. സാക്ഷി മൊഴികൾ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)