Posted By saritha Posted On

Father Raped Daughter: 13കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണം വരെ ശിക്ഷ വിധിച്ച്….

Father Raped Daughter കണ്ണൂര്‍: 13കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് മരണം തടവ് ശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. പതിനഞ്ച് ലക്ഷം രൂപയും പിഴയായി കോടതി വിധിച്ചു. പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിനാലാണ് കേസില്‍ വിധി പറയുന്നത് നീണ്ടുപോയത്. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2019 മുതൽ 13കാരിയായ പെണ്‍കുട്ടി സ്വന്തം പിതാവിൽനിന്ന് പീഡനത്തിന് ഇരയായിരുന്നു. കുട്ടി തല കറങ്ങി വീണതിനെ തുടർന്നുളള പരിശോധനയിലാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തുടക്കത്തിൽ മറ്റൊരു ബന്ധുവിന്‍റെ പേരാണ് കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍, കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി അച്ഛനില്‍ നിന്ന് നേരിട്ട പീഡനം തുറന്നുപറഞ്ഞത്. പിതാവ് അപ്പോഴേക്കും വിദേശത്തേക്ക് പോയിരുന്നു. പിന്നീട്, ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്തു. വിചാരണ പൂർത്തിയായി കഴിഞ്ഞ ജൂലൈയിൽ വിധി പറയേണ്ട കേസായിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി. കഴിഞ്ഞദിവസമാണ് ഇയാൾ നാട്ടിലെത്തിയത്. വിവരം കിട്ടിയ പോലീസ് ഉടന്‍തന്നെ ഇയാളെ പിടികൂടുകയായിരുന്നു. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. രണ്ട് വകുപ്പുകളിൽ മരണം വരെ തടവും ഒരു വകുപ്പിൽ 47 വർഷം തടവും പതിനഞ്ച് ലക്ഷം പിഴയും കോടതി വിധിച്ചു. ജഡ്ജ് ആർ രാജേഷാണ് വിധി പറഞ്ഞത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *