
ഇക്കാര്യങ്ങള്‍ സൂക്ഷിച്ചോ ! യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് നിങ്ങളുടെ ശമ്പളം പിടിച്ചുവെയ്ക്കാന്‍ പറ്റും
അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്നത് അറിവുണ്ടാകില്ല. ചില പ്രത്യേക കാര്യങ്ങളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനത്തിൽനിന്ന് പിടിച്ചുവെയ്ക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. തൊഴിൽ നിയമവും അതിൻ്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ച് തൊഴിലാളികള്‍ അവരുടെ തൊഴിൽ ചുമതലകൾ നിറവേറ്റുകയും നിയമപരമായ ബാധ്യതകൾ പാലിക്കുകയും ചെയ്യുന്നെങ്കിൽ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് മുഴുവന്‍ ശമ്പളം ലഭിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജീവനക്കാരന് അനുവദിച്ച വായ്പ തിരിച്ചടവ്, തൊഴിലാളിക്ക് നൽകിയ അധിക പേയ്‌മെൻ്റുകൾ വീണ്ടെടുക്കൽ, വിരമിക്കൽ-പെൻഷൻ പദ്ധതികളുടെ തുക, സോഷ്യൽ ഇൻഷുറൻസ്, ഓർഗനൈസേഷനിലെ സേവിംഗ്സ് ഫണ്ടുകളിലേക്കുള്ള ജീവനക്കാരുടെ സംഭാവനകൾ, ഓർഗനൈസേഷൻ്റെ അച്ചടക്ക ചട്ടങ്ങൾക്കനുസൃതമായി തൊഴിലാളിയുടെ ലംഘനങ്ങൾക്കുള്ള പിഴ, കോടതി വിധികൾ നടപ്പിലാക്കിയ കടങ്ങൾ, തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളുടെ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നീ വിവിധ കാര്യങ്ങള്‍ക്ക് പിഴവ് വരുത്തിയാല്‍ ചിലപ്പോള്‍ തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് തൊഴിലുമടയ്ക്ക് പിടിച്ചുവെയ്ക്കാവുന്നത്. ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുന്നതില്‍ തൊഴിലാളിയുടെ മൊത്തം ശമ്പളത്തില്‍നിന്ന് 50% കവിയാൻ പാടില്ല.
Comments (0)