Advertisment

Teachers Jobs UAE: 23,000 ദിര്‍ഹം വരെ ശമ്പളം, അധ്യാപകരെ തേടി യുഎഇ; അനവധി ഒഴിവുകള്‍

Advertisment

Teachers Jobs UAE അബുദാബി: യുഎഇ വിളിക്കുന്നു, പ്രഗല്‍ഭരായ അധ്യാപകരെ. യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബായിലാണ്. ഓഗസ്റ്റ് മാസമാണ് രാജ്യത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. 3000 ദിർഹം മുതൽ 23,000 ദിർഹം വരെ ശമ്പളം നൽകും. 130 ഒഴിവുകള്‍ അബുദാബിയില്‍, ഷാര്‍ജ, അജ്മാന്‍, ഉമ്മ് ഉല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളിലാണെന്ന് ഓൺലൈൻ റിക്രൂട്ടിങ് സൈറ്റായ ടിഇഎസ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz യുഎഇയിലെ പ്രധാന സ്കൂൾ ശൃംഖലയും മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങി വിവിധ സ്കൂൾ മാനേജ്മെന്‍റുകളാണ് അധ്യാപകരെ തേടിയിരിക്കുന്നത്. ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ്, യുകെ, യുഎസ്, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പരിശീലനം നേടിയ അധ്യാപകരെ ജെംസ് ഗ്രൂപ്പ് പരിഗണിക്കും. ജൂണിൽ റിക്രൂട്മെന്‍റ് പൂർത്തിയാക്കും. യുകെ, യുഎസ് പരിശീലനം നേടിയ അധ്യാപകർക്കായി വിവിധ രാജ്യങ്ങളിൽ റിക്രൂട്ടിങ് മേള സംഘടിപ്പിക്കുകയാണ് തലീം ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. സയൻസ്, മാത്തമാറ്റിക്സ്, ലാംഗ്വേജ് അധ്യാപകർക്കാണ് കൂടുതൽ അവസരം. ഈ മാസം അവസാനത്തോടെ അപേക്ഷകൾ സ്വീകരിക്കും. ജൂണിൽ റിക്രൂട്ടിങ് പൂർത്തിയാക്കും. ഇതിനുശേഷം ഓഗസ്റ്റിൽ ജോലി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യതയായി ആവശ്യപ്പെടുന്നത്. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.വെബ്സൈറ്റ് www.tes.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group