Girl Rape Pathanamthitta പത്തനംതിട്ട: അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18കാരിയുടെ വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലാണ് സംഭവം. സി ഡബ്ലിയു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സി ഡബ്ലിയു സി വഴി പോലീസിന് ലഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കായികതാരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.
Girl Rape Pathanamthitta: രണ്ട് കൊല്ലത്തിനിടെ പീഡിപ്പിച്ചത് 60 പേര്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി; സംഭവത്തില്‍…
Advertisment
Advertisment