Air India Express അബുദാബി: സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് മുടങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് (ജനുവരി 11) പുലര്‍ച്ചെ യാത്ര തിരിച്ചു. അബുദാബി – കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസാണ് സര്‍വീസ് മുടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ കരിപ്പൂരിലേക്ക് പോകേണ്ടിയിരുന്ന വിമാന സര്‍വീസാണ് മുടങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വിമാനത്തിന്‍റെ ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടക്കേണ്ടി വന്നു. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. സർവീസ് സമയം മാറ്റിയതോടെ ഇതേ വിമാനത്തിൽ മറ്റ് സെക്ടറുകളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങിയിരുന്നു.
Home
kerala
ബ്രേക്ക് തകരാര്‍; മണിക്കൂറുകളോളം യാത്രക്കാരുമായി റണ്‍വേയില്‍; യുഎഇയിലേക്കുള്ള യാത്ര മുടങ്ങി