Girl assaulting in elevator ദുബായ്: ലിഫ്റ്റില്‍ വെച്ച് 10 വയസുകാരിയോട് അപമര്യാദയായി പെരുമാറിയതിന് പാകിസ്ഥാനി പൗരന് ശിക്ഷ വിധിച്ച് ദുബായ് കോടതി. ദുബായിലെ അൽ സൂഖ് അൽ കബീർ ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 1 ന് രാത്രി 7.30 ന് പെണ്‍കുട്ടി താമസിക്കുന്ന അപാര്‍ട്മെന്‍റിലെ എലവേറ്ററില്‍ വെച്ചാണ് സംഭവം. പ്രതിയെ മൂന്നുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷം നാടുകടത്താന്‍ വിധിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പാകിസ്ഥാനി പൗരനായ യുവാവ് ലിഫ്റ്റില്‍ കയറുകയും പെണ്‍കുട്ടിയോട് അപമര്യാദയായ രീതിയില്‍ സംസാരിക്കുകയും ചെയ്യുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തതാണ് സംഭവം. അപ്പാർട്ട്മെൻ്റിൽ എത്തിയ ഉടൻ തന്നെ അമ്മയോട് സംഭവം അറിയിച്ചു. പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു. താൻ പിതാവിനൊപ്പം കെട്ടിടത്തിന് ചുറ്റും വൈകുന്നേരം വ്യായാമം ചെയ്യുകയായിരുന്നെന്നും തുടര്‍ന്ന് താന്‍ വീട്ടിലേക്കും പിതാവ് സൂപ്പര്‍മാര്‍ക്കിലേക്ക് പോകുകയും ചെയ്തെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. താൻ തടിച്ചതാണെന്നും വ്യായാമം ചെയ്യണമെന്നും പാക് പൗരന്‍ പറഞ്ഞതായും പിന്നീട് തന്നെ സ്പര്‍ശിച്ചതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
Home
dubai
Girl Assaulting In Elevator: ലിഫ്റ്റില്‍ വെച്ച് 10 വയസുകാരിയോട് അപമര്യാദയായി പെരുമാറി; വിദേശപൗരന് ശിക്ഷ വിധിച്ച് യുഎഇയിലെ കോടതി