ദുബായ്: ഓഫിസിനകത്ത് പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയായ അറബ് വംശജന് മൂന്ന് വര്‍ഷം തടവും 2.47 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതിയുടേതാണ് വിധി. ശിക്ഷയ്ക്കുശേഷം ഇദ്ദേഹത്തെ നാടുകടത്തും. ആഫ്രിക്കൻ സ്വദേശിയായ ഉടമയെയും ജീവനക്കാരനെയും സ്ഥാപനത്തിനകത്ത് പൂട്ടിയിട്ടാണ് പ്രതിയും അഞ്ച് കൂട്ടാളികളും ചേർന്ന് മോഷണം നടത്തിയത്. 2.47 ലക്ഷം ദിർഹമാണ് ഇവര്‍ മോഷ്ടിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ആറംഗസംഘം മോഷണം നടത്തിയത്. 2024 മാർച്ചിൽ ദുബായ് നായിഫിലായിരുന്നു കുറ്റകൃത്യം നടന്നത്. ഇതിനുശേഷം രക്ഷപ്പെട്ട പ്രതിയെ മറ്റൊരു എമിറേറ്റിൽനിന്നാണ് പിടികൂടിയത്.
Related Posts

Dubai International Airport: ദുബായ് വിമാനത്താവളം അടച്ചുപൂട്ടുന്നു; ചരിത്രത്തിന്റെ ഭാഗമായ ഡിഎക്സ്ബി ഇനി എന്ത് ചെയ്യും?

UAE Shooting: യുഎഇ പാർക്കിങ് തർക്കത്തില്‍ മൂന്ന് മരണം, പോലീസിനെ വിളിക്കുന്നതിനിടെ 11കാരന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
