
Ramadan 2025 in UAE: യുഎഇ റമദാന്‍: ഇനി ഇത്രയും ദിനങ്ങള്‍ മാത്രം, ഈദ് അൽ ഫിത്തർ വരാന്‍…
Ramadan 2025 in UAE ദുബായ്: യുഎഇയില്‍ റമദാന് ഇനി ഏഴ് ആഴ്ചകള്‍ മാത്രം. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, മാര്‍ച്ച് 1 ന് റമദാനായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ പ്രവചിച്ചു. ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ആചരിക്കുന്ന റമദാനിൻ്റെ ആരംഭം ചന്ദ്രദർശന സമിതിയുടെ സ്ഥിരീകരണത്തിന് അനുസരിച്ചായിരിക്കും. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒന്‍പതാം മാസമായ റമദാൻ, പ്രഭാതം മുതൽ രാത്രി വരെയുള്ള ഉപവാസം, പ്രാർഥനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം അനുഷ്ഠിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
റമദാനിൽ യുഎഇ തൊഴിൽ നിയമം അനുസരിച്ച്, കുറഞ്ഞ ജോലി സമയമായിരിക്കും. സാധാരണ എട്ട് മണിക്കൂർ ദിനം ജോലി സമയം ആറ് മണിക്കൂറായി കുറയ്ക്കും. തൊഴില്‍ സമയം കുറയ്ക്കുന്നത് എല്ലാ തൊഴിലാളികൾക്കും ബാധകമാകില്ല. റമദാൻ അവസാനത്തെ തുടർന്നാണ് ഈദ് അൽ ഫിത്തർ അവധി. റമദാൻ 30 ദിവസം പൂർത്തിയാക്കി മാർച്ച് 30 ഞായറാഴ്ച അവസാനിക്കുകയാണെങ്കിൽ, മാർച്ച് 31 തിങ്കളാഴ്ച മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, യാത്രാസമയം സാധാരണയായി ജോലി സമയത്തിൽനിന്ന് ഒഴിവാക്കും. റമദാൻ 29 ദിവസം പൂർത്തിയാക്കി മാർച്ച് 29 ശനിയാഴ്ച അവസാനിക്കുകയാണെങ്കിൽ, അവധി മാർച്ച് 30 ഞായറാഴ്ച ആരംഭിച്ച് ഏപ്രിൽ 2 ബുധനാഴ്ച വരെ തുടരും. രണ്ടായാലും, അവധിദിനം യുഎഇ നിവാസികൾക്ക് വിപുലമായ ഇടവേള നൽകും.
Comments (0)