Posted By saritha Posted On

Indian Rupee Depreciation: നിലംപൊത്തി രൂപ, തിരിച്ചടി നേരിട്ട് ഇന്ത്യന്‍ വിപണി, കാരണം…

Indian Rupee Depreciation ന്യൂഡല്‍ഹി: ഈ ആഴ്ച ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ഒരു ശതമാനത്തോളം ഇടിഞ്ഞു. യുഎസ്, ഏഷ്യന്‍ വിപണികളുടെ പിന്നാലെയാണ് ഇന്ത്യന്‍ വിപണി താഴുന്നത്. രൂപയുടെ മൂല്യം കൂപ്പുകുത്തിയതും വിപണിയ്ക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണമായി. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇന്‍ഡിഗോ ഓഹരിയെ അഞ്ച് ശതമാനവും സ്പൈസ് ജെറ്റ് ഒന്നര ശതമാനവും താഴ്ന്നു. റഷ്യന്‍ എണ്ണ കമ്പനികളുടെ ഓയില്‍ ടാങ്കറുകള്‍ക്ക് ഉപരോധം പ്രഖ്യാപിച്ച യുഎസ് നടപടി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളെ ഇടിവിലാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എച്ച്പിസിഎല്‍ ഏഴ്, ബിപിസിഎല്‍ രണ്ട്, ഐഒസി മൂന്ന് ശതമാനം എന്നിങ്ങനെയാണ് താഴ്ന്നത്. രൂപ ഇന്ന് റെക്കോര്‍ഡ് ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. 24 പൈസ ഉയര്‍ന്ന് 86.21 രൂപയില്‍ ഡോളര്‍ ഓപ്പണ്‍ ചെയ്തു. പിന്നീട്, 86.38 രൂപയായി. രാവിലെ തന്നെ അര ശതമാനത്താേളം ഇടിവാണ് രൂപ നേരിട്ടത്. അതിനുശേഷം ഡോളര്‍ 86.32 രൂപ വരെ താഴ്ന്നു. ലോകവിപണിയില്‍ സ്വര്‍ണം 2687 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കൂടി 58,720 രൂപയായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *