Advertisment
ഷാര്‍ജ: ഷാര്‍ജയിലെ കല്‍ബ സിറ്റിയില്‍ പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതലാണ് പണമടച്ചുള്ള പാര്‍ക്കിങ് നടപ്പാക്കുക. കൽബ മുനിസിപ്പാലിറ്റി ചൊവ്വാഴ്ച (ഇന്ന്) ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ആയിരിക്കും പണം അടച്ചുള്ള പാര്‍ക്കിങ് ഉണ്ടാകുക. രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെയാണ് സമയക്രമം. ആഴ്ചയിലുടനീളം ഫീസ് ബാധകമായ സോണുകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമായി തുടരും. നീല വിവര ചിഹ്നങ്ങൾ ഉപയോഗിച്ച് ഡ്രൈവർമാർക്ക് ഈ സോണുകൾ തിരിച്ചറിയാൻ കഴിയും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Advertisment