Posted By saritha Posted On

Neyyattinkara Gopan Swami: നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം പൂര്‍ത്തിയായി; മൃതദേഹം ബന്ധുക്കൾക്ക് ഉടന്‍ വിട്ടുനൽകും

Neyyattinkara Gopan Swami തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ആറലുംമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാവിലെയാണ് (ജനുവരി 16, വ്യാഴാഴ്ച) വിവാദമായ കല്ലറ പൊളിച്ചത്. കനത്തസുരക്ഷയിലാണ് പോലീസ് കല്ലറ പൊളിച്ചത്. കല്ലറയിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചുവരെ പൂജാദ്രവ്യത്തിൽ മൂടിയ നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ നാലുമണിയോടെ ഗോപൻ്റെ രണ്ടാമത്തെ മകൻ രാജസേനൻ സമാധിയിൽ പൂജകൾ ആരംഭിക്കുകയും ഒരുമണിക്കൂർ നീണ്ട പൂജ കഴിഞ്ഞ് വീടിനുള്ളിലേക്ക് പോകുകയും ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പിന്നീടാരും വീട്ടിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല. ആറരയോടെ പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു. സമാധി പരിസരം ടാർപോളിൻ വച്ച് മറച്ചിരുന്നു. ബാക്കി സജ്ജീകരണങ്ങൾ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഒരുക്കങ്ങൾ പൂർത്തിയായതോടെ ഫോറൻസിക് സംഘവും സബ് കലക്ടറുമെത്തി. ഉടന്‍തന്നെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപനെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ, ഗോപൻ അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധു മൊഴി നല്‍കിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *