
Son Killed Mother: ‘ജന്മം നല്കിയതിനുള്ള ശിക്ഷ’, രക്തം പുരണ്ട കൈയുമായി ആഷിഖ് നാട്ടുകാരോട്; പെറ്റമ്മയെ വെട്ടിക്കൊന്ന് മകന്
Son Killed Mother താമരശേരി: അമ്മയെ കൊടുവാള് കൊണ്ട് കഴുത്തറുത്ത് കൊന്നതിന് പിന്നാലെ കാരണം ചോദിച്ചവരോട് ആഷിഖിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ജന്മം നല്കിയതിനുള്ള ശിക്ഷ നടപ്പാക്കി’ എന്നാണ് ആഷിഖ് രക്തം പുരണ്ട കൈയുമായി പുറത്തേക്ക് വന്ന് പറഞ്ഞത്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കല്‍ സുബൈദ (52) ആണ് അരുംകൊലയില്‍ ജീവന് പൊലിഞ്ഞത്. മകൻ മുഹമ്മദ് ആഷിഖിനെ(25) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതയായി സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്ന സുബൈദയെ അവിടെ എത്തിയാണ് മകന് കൊലപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് ആഷിഖ് അടുത്ത വീട്ടില്‍നിന്നാണ് കൊടുവാള് വാങ്ങിയത്. ഇത് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ലഹരിമരുന്നിന് അടിമയാണ് ഇയാളെന്ന് കുടുംബം പറഞ്ഞു. പലതവണ ഡി- അഡിക്ഷന് സെന്ററുകളില്‍ ആഷിഖിനെ പ്രവേശിപ്പിച്ചിട്ടുണ്ട്. സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുൻപാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാൽ അക്രമം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പ്രതി മുൻപും അമ്മയ്ക്ക് നേരെ അതിക്രമങ്ങൾ കാണിച്ചിരുന്നു. രണ്ട്, മൂന്ന് ദിവസമായി വീട്ടിൽ ആഷിഖ് എത്താതിരുന്നത് ഉമ്മ ചോദ്യം ചെയ്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സുബൈദയുടെ പോസ്റ്റ്മോർട്ടം ഇന്നലെ (ജനുവരി 19) നടന്നു.
Comments (0)