
Malayali Air Hostess Viral Video: മുത്തശ്ശിയുടെ ജന്മദിനത്തിന് വീട്ടിലെത്തി നല്കിയ സര്‍പ്രൈസ് കണ്ടോ ! സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക്…
Malayali Air Hostess Viral Video തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്കായി സര്‍പ്രൈസുകള്‍ ഒരുക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അവരുടെ മുഖത്ത് വിരിയുന്ന സന്തോഷവും ചിരിയും കാണാനാണ് സര്‍പ്രൈസുകള്‍ നല്‍കുന്നത്. അത്തരത്തിലൊരു സര്‍പ്രൈസ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായ മലയാളി യുവതി സൈനബ് റോഷ്ന തന്റെ മുത്തശ്ശിയുടെ ജന്മദിനത്തിന് നാട്ടിലെ വീട്ടില്‍ നേരിട്ടെത്തി സര്‍പ്രൈസ് നല്‍കുന്നതായി വീഡിയോയില്‍ കാണാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി ആറിനാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ യൂണിഫോമിലെത്തിയ റോഷ്ന തന്റെ ഉമ്മൂമ്മയുടെ ജന്മദിനമാണ് ഇന്നെന്നും നാട്ടിലെ വീടിന് മുന്‍പിലാണ് നില്‍ക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഉമ്മൂമ്മയുടെ കഴിഞ്ഞ ജന്മദിനത്തിന് യൂണിഫോം ധരിച്ച് വീഡിയോ കോള്‍ ചെയ്താണ് സൈനബ് സര്‍പ്രൈസ് നല്‍കിയത്. വീട്ടിലേക്ക് റോഷ്നയെ കണ്ടപ്പോള്‍ ഉമ്മൂമ്മയുടെ സന്തോഷം വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ 81000 ത്തിലധികം ഫോളോവേഴ്സുള്ള സൈനബിയുടെ വീഡിയോ നിരവധി പേരാണ് കണ്ടത്.
Comments (0)