UAE Residents Awake at Night Reason ദുബായ്: അര്‍ദ്ധരാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റ് യുഎഇ നിവാസികള്‍. അസുഖമോ മാറാരോഗമോ അല്ല, മതിയായ സമ്പാദ്യമില്ലെന്ന തോന്നലാണ് നിവാസികളുടെ ഉറക്കം കെടുത്തുന്ന പ്രധാന കാരണമെന്ന് പഠനം പറയുന്നു. യുഎഇയിലെ ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ലിമിറ്റഡ് (ഐഎഫ്ജിഎല്‍) നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താമസക്കാരുടെ ഏറ്റവും വലിയ സാമ്പത്തിക സംബന്ധമായ ആശങ്ക ‘മതിയായ തുക ലാഭിക്കാത്തത്’ ആണെന്ന് കണ്ടെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പ്രതികരിച്ച 1000 ത്തിലധികം പേരില്‍ പകുതിയോളം പേരും രാത്രികാലങ്ങളിലെ ഉറക്കം കെടുത്തുന്നതിനുള്ള കാരണമായി ഇത് ചൂണ്ടിക്കാട്ടി. 49 ശതമാനം വാടക അടയ്ക്കാനും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ചെലവിനായി 39 ശതമാനവും റിട്ടെയര്‍മെന്‍റ് ഫണ്ടിങിനായി 32 ശതമാനവും ചെലവാക്കുന്നതായി പഠനം വ്യക്തമാക്കി. നേരെമറിച്ച്, യുഎഇ നിവാസികൾ മക്കളുടെ വിവാഹം (9 ശതമാനം), അവധി (16 ശതമാനം), പണയം (19 ശതമാനം) തുടങ്ങിയ ആവശ്യങ്ങൾക്ക് പണം നൽകുന്നത് പോലുള്ള സാമ്പത്തിക ബാധ്യതകളെക്കുറിച്ച് താരതമ്യേന ആശങ്കാകുലരല്ല. 2024 ഒക്ടോബറിനും ഡിസംബറിനും ഇടയിലാണ് സര്‍വേ നടത്തിയത്. ലിംഗഭേദം, പ്രായം, സ്ഥാനം, വംശം, വൈവാഹിക നില, ശമ്പള പരിധി എന്നിവ തരംതിരിച്ചാണ് സര്‍വേ ഫലം തയ്യാറാക്കിയത്.
Home
dubai
UAE Residents Awake at Night Reason: ഉറക്കമില്ലാത്ത രാത്രികള്‍; യുഎഇയിലെ നിവാസികളുടെ ഉറക്കം കെടുത്തുന്നതിനുള്ള കാരണം