
Eye Problems During Winter: യുഎഇ: നേത്രസംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ? മഞ്ഞുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Eye Problems During Winter ദുബായ്: മഞ്ഞുകാലം ആരംഭിച്ചതോടെ യുഎഇ നിവാസികള്‍ക്ക് നേത്രസംബന്ധമായ പ്രശ്നങ്ങളും അലട്ടാന്‍ തുടങ്ങി. കുറഞ്ഞ ഈര്‍പ്പവും ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ഫോണുകള്‍ എന്നിവ ദീര്‍ഘനേരം കാണുന്നത് മൂലമുള്ള ഡ്രൈനസ്, സ്ട്രെയിന്‍ പോലുള്ള ബുദ്ധിമുട്ടുകളാണ് നിവാസികള്‍ക്കിടയില്‍ ഉയരുന്നത്. ശൈത്യകാലത്ത് പലപ്പോഴും നേത്രസംബന്ധമായ പ്രശ്നങ്ങൾ വര്‍ധിക്കാറുണ്ട്. വരൾച്ച മുതൽ അണുബാധകൾ, വിട്ടുമാറാത്ത തലവേദന വരെ ഈ സമയത്ത് ഉണ്ടാകാറുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ മൂലം കാലാവസ്ഥയില്‍ ഒരു പ്രത്യേക നേത്രസംരക്ഷണ ദിനചര്യ പിന്തുടരേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഒരു ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന റാനിയ അക്കേലയ്ക്ക് മഞ്ഞുകാലത്ത് കണ്ണുകൾ വരണ്ടുണങ്ങുന്നത് പതിവാണ്. സങ്കീര്‍ണതയിലേക്ക് പോകാതിരിക്കാന്‍ എല്ലാ വര്‍ഷവും പരിശോധനയ്ക്ക് വിധേയമാകാറുണ്ട്. സമാനമായി ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന 39 കാരിയായ പ്രീതി ശർമ്മയ്ക്ക് 2024 ഡിസംബർ ആദ്യം മുതൽ കണ്ണ് വേദനയും കടുത്ത വരൾച്ചയും അനുഭവപ്പെടുന്നുണ്ട്. വരണ്ട കണ്ണുകളുള്ള രോഗാവസ്ഥ കൂടുതല്‍ പേര്‍ക്ക് കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ’20-20-20 നിയമമാണ് പിന്തുടരേണ്ടതെന്ന്’ ഡോ. അഹ്മദ് മമ്ദൂത് എലഷ്തോഖി പറഞ്ഞു. ‘ഓരോ 20 മിനിറ്റിലും, കുറഞ്ഞത് 20 സെക്കൻ്റെങ്കിലും 20 അടി അകലെയുള്ള എന്തെങ്കിലും നോക്കണമെന്ന്’ ഡോ. നിര്‍ദേശിച്ചു. ഈ നടപടികൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുകയോ വഷളാവുകയോ ആണെങ്കിൽ, അല്ലെങ്കിൽ കാര്യമായ അസ്വസ്ഥത, ചുവപ്പ്, അല്ലെങ്കിൽ കാഴ്ചയിൽ മാറ്റങ്ങൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടത് പ്രധാനമാണെന്നും ഡോ. വ്യക്തമാക്കി. ‘വരണ്ട കണ്ണുകളുടെ അവസ്ഥ കാഴ്ചയെ ബാധിക്കും. ഇത് അസ്വസ്ഥതയ്ക്ക് ഇടയാക്കും. ഇത് നീണ്ടുനില്‍ക്കുന്ന തലവേദനയ്ക്കും കാരണമായേക്കാം. ഈ സാഹചര്യങ്ങളില്‍ അധികം കാറ്റ് വീശാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യാൻ തെരഞ്ഞെടുക്കുക. ഉയർന്ന എയർ കണ്ടീഷനിങും ഫാനും ഉള്ള മുറിയിൽ ഇരിക്കരുത്, കാരണം വീടിനുള്ളിലെ വായു വരണ്ട കണ്ണുകളുടെ അവസ്ഥയെ ബാധിക്കും. കണ്ണിന് നല്ലതും ആരോഗ്യകരവുമായ വിറ്റാമിനുകളുള്ള ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഒരു പ്രത്യേക ഭക്ഷണക്രമം പിന്തുടരുക’,”‘, ഷാർജയിലെ മെഡ്‌കെയർ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി കൺസൾട്ടൻ്റ് ഡോ. മുഹമ്മദ് ഇമാദ് അലിലോ പറഞ്ഞു.
Comments (0)