Posted By saritha Posted On

Gold Price: യുഎഇയില്‍ സ്വർണ വിലയിൽ മാറ്റം; എല്ലാ കണ്ണുകളും ട്രംപിൻ്റെ ഉദ്ഘാടന പ്രസംഗത്തിലേക്ക്

Gold Price ദുബായ്: ഈ ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച സ്വർണ വില അൽപം ഉയർന്നു. ഗ്രാമിന് 303 ദിർഹത്തിന് മുകളിൽ 22K വ്യാപാരം നടന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ അനുസരിച്ച്, തിങ്കളാഴ്ച രാവിലെ ഗ്രാമിന് 327.5 ദിർഹം എന്ന നിരക്കിൽ 24K ട്രേഡിങ് കാണിക്കുന്നു. കഴിഞ്ഞ ആഴ്ച അവസാനിച്ചതിനേക്കാൾ 0.25 ദിർഹമാണ് ഉയർന്നത്. മറ്റ് വകഭേദങ്ങളിൽ, 22K, 21K, 18K എന്നിവ യഥാക്രമം ഗ്രാമിന് 303.25 ദിർഹം, 293.75 ദിർഹം, 251.75 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ആഗോളതലത്തിൽ, സ്വർണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 2,706.09 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ പ്രസംഗത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഇതിനിടയാണ് സ്വര്‍ണവില ഉയര്‍ന്നത്. മൂന്ന് സെഷനുകളിലെ കുത്തിപ്പിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സ്വർണം ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഡോണൾഡ് ട്രംപിൻ്റെ പ്രസിഡൻഷ്യൽ ടേമിൻ്റെ ആരംഭം ഉൾപ്പെടെയുള്ള പ്രധാന സംഭവവികാസങ്ങളും സ്വർണവിലയുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നെന്ന് എക്‌സ്‌നെസിലെ ഫിനാൻഷ്യൽ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് കൺസൾട്ടൻ്റ് ഇങ്കി ചോ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *