തിരുവനന്തപുരം: വീടിനുള്ളില്‍ കയറി യുവതിയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് രാജീവ്. കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയ്ക്ക് മുന്‍പും വധഭീഷണി ഉണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) ആണ് ഇന്നലെ (ജനുവരി, 21, ചൊവ്വാഴ്ച) കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പുറത്തുപറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്ന് രാജീവ് പറഞ്ഞു. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്രഭാരവാഹികളിൽ ചിലരോടും പോലീസിനോടും ഇക്കാര്യം പറഞ്ഞത്. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നത് പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പോലീസിനോട് പറഞ്ഞു. പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയി. പ്രതി ട്രെയിനിൽ കയറി സ്ഥലംവിട്ടെന്നാണ് നിഗമനം. നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Athira Murder: നിലവിളി ആരും കേട്ടില്ല, ഇന്‍സ്റ്റഗ്രാം സുഹൃത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പുറത്തുപറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര; വെളിപ്പെടുത്തി ഭര്‍ത്താവ്
Advertisment
Advertisment