
പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പ്രത്യേക അറിയിപ്പുമായി സംസ്ഥാനത്തെ ഈ എയര്‍പോര്‍ട്ട്
Kochi International Airport കൊച്ചി: പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി സിയാല്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് അറിയിപ്പ് ബാധകമാകുക. സമൂഹമാധ്യമങ്ങളിലൂടെയാണ് സിയാല്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയത്. റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇതുമൂലം തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളിലാണ് പുതിയ അറിയിപ്പ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം. അതിനാല്‍, അധികസമയം വേണ്ടി വരുന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Comments (0)