Posted By saritha Posted On

Beef Pepperoni: അറിഞ്ഞോ… യുഎഇ നിവാസികളുടെ ഇഷ്ടവിഭവം വിപണിയില്‍ തിരിച്ചെത്തി

Beef Pepperoni ദുബായ്: പ്രാദേശിക വിപണികളിൽനിന്ന് പിൻവലിച്ച ഇഷ്ടവിഭവം വിപണിയില്‍ തിരിച്ചെത്തി. ബീഫ് പെപ്പറോണി എന്ന വിഭവം ഇപ്പോൾ സുരക്ഷിതമാണെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) സ്ഥിരീകരിച്ചു. ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് എന്ന ബാക്ടീരിയ ബീഫ് പെപ്പറോണി എന്ന വിഭവത്തില്‍ ഹാനികരമാകാന്‍ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തതിന് ശേഷമാണ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പങ്കുവെച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വിപണിയിൽ ലഭ്യമായ ഉത്പന്നങ്ങൾ പൂർണമായും സുരക്ഷിതമാണെന്നും എല്ലാ ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും പരിശോധിച്ചുറപ്പിച്ചു. ബന്ധപ്പെട്ട എല്ലാ അധികാരികളുമായും തുടർച്ചയായി ഏകോപിപ്പിച്ച് ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു. ജനുവരി 11 നാണ് ബീഫ് പെപ്പറോണിയില്‍ ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് ഉത്പന്നം പിന്‍വലിക്കാന്‍ ഉത്തരവിട്ടതായി മന്ത്രാലയം അറിയിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *