
Air Arabia; ഇനി പറ പറക്കും; എയർ കേരളക്ക് പിന്തുണയുമായി കേരളം
വ്യോമയാന രംഗത്ത് ചുവടുറപ്പിക്കാൻ നിൽക്കുന്ന എയർ കേരളക്ക് പൂർണ പിന്തുണയുമായി കേരളം. സംരഭത്തിൻ്റെ പ്രവർത്തന പുരോഗതി അറിയിക്കാൻ എയർ കേരള ചെയർമാൻ, വൈസ് ചെയർമാൻ, സിഇഒ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. എയർ കേരള എന്ന സ്വപ്ന പദ്ധതിക്ക് കേരള സർക്കാറിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. എയർ കേരള സർവ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എന്ത് സഹായവും ഒരുക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് വാഗ്ദാനം ചെയ്തു. കൊച്ചി, കണ്ണൂർ എന്നിവ കൂടാതെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളെ കൂടി ബന്ധിപ്പിച്ചുള്ള സർവ്വീസുകൾ കൂടി പ്രാവർത്തികമാക്കണമെന്നും കേരള വിനോദ സഞ്ചാര മേഖലക്ക് എയർ കേരള മുതൽ കൂട്ടാക്കുമെന്ന് പദ്ധതി കേരളത്തിന് അഭിമാനിക്കാൻ വകയുള്ളതാണെന്നും നേതാക്കൾ ആശംസിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, സി.ഇ.ഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപറേഷൻസ് മേധാവി ഷാമോൻ പട്ടവാതുക്കൽ, സയ്യിദ് മുഹമ്മദ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Comments (0)