Property Prices Rise in UAE: യുഎഇയിലെ ഈ പ്രദേശങ്ങളിലെ വസ്‌തുവിലകളും വാടകയും കുത്തനെ ഉയരും, കാരണം…

Property prices rise in UAE അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളില്‍ വസ്തുവിലകളും വാടകനിരക്കും കുത്തനെ ഉയരും. ഇത്തിഹാദ് റെയില്‍ സ്റ്റേഷന്‍റെ അടുത്ത സ്ഥലങ്ങളിലാകും വില ഉയരുന്നത്. 15 ശതമാനം വരെ മൂല്യവർദ്ധന ഉണ്ടായേക്കുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറഞ്ഞു. ഇത്തിഹാദ് റെയിൽവേ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വാടകയും വിലയും ഏകദേശം 10 മുതൽ 15 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് മാനിഫെസ്റ്റ് റിയൽ എസ്റ്റേറ്റ് സിഇഒ ജെഫ് രാജു പറഞ്ഞു. അൽ ജദ്ദാഫ് പോലുള്ള പ്രത്യേക മേഖലകളിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വില വർധനവ് പ്രതീക്ഷിക്കുന്നതായി മെട്രോപൊളിറ്റൻ പ്രീമിയം പ്രോപ്പർട്ടീസിലെ സെക്കൻഡറി സെയിൽസ് മേധാവി സ്വെറ്റ്‌ലാന വാസിലീവ സമ്മതിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇത്തിഹാദ് റെയിൽ പ്രവർത്തനക്ഷമമാകുമ്പോൾ സ്റ്റേഷനോട് ചേർന്നുള്ള വലിയ അപ്പാർട്ട്‌മെൻ്റുകളുള്ള പ്രോജക്റ്റുകൾ 10 ശതമാനം വരെ വർധിച്ചേക്കാം,” അവർ പറഞ്ഞു. റീമിനെയും യാസ് ഇസ്‌ലാനെയും അപേക്ഷിച്ച് സാദിയാത്ത് ദ്വീപിൽ ഉയർന്ന വിലക്കയറ്റം പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വസ്തുവകകളുടെ മൂല്യം വർദ്ധിക്കാന്‍ സമയമെടുക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇത്തിഹാദ് റെയിൽ ശൃംഖല ജനുവരി 23 ന് ദുബായ്ക്കും അബുദാബിക്കും ഇടയിൽ 30 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന ആദ്യത്തെ അതിവേഗ, ഓൾ-ഇലക്‌ട്രിക് പാസഞ്ചർ ട്രെയിൻ അനാച്ഛാദനം ചെയ്തു. 350 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ ആറ് സ്റ്റേഷനുകളിലൂടെ കടന്നുപോകും. അബുദാബിയിലെ നാല് സ്റ്റേഷനുകളായ റീം ഐലാന്‍ഡ്, സാദിയാത്ത് യാസ് ഐലാന്‍ഡ്, സായിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ദുബായിൽ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിനും അൽ ജദ്ദാഫ് ഏരിയയ്ക്കും സമീപമായിരിക്കും സ്റ്റേഷനുകൾ. നേരത്തെ, ഫുജൈറയിലെ സകംകം ഏരിയയിലും ഷാർജ യൂണിവേഴ്സിറ്റി സിറ്റിയിലും രണ്ട് സ്റ്റേഷനുകൾ പ്രഖ്യാപിച്ചിരുന്നു. ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗണ്യമായ പ്രോപ്പർട്ടി മൂല്യം വര്‍ദിക്കുമെന്ന് ബയൂട്ടിലെ പ്രോപ്പർട്ടി സെയിൽസ് വിപി ഫിബ അഹമ്മദ് അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group