Posted By saritha Posted On

Air Busan Fire: ടേക്കോഫിന് തൊട്ടുമുന്‍പ് തീ, വിമാനത്തില്‍ 176 പേര്‍; കത്തിനശിച്ചു, രക്ഷപ്പെടുത്തിയത്…

Air Busan Fire വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ദക്ഷിണകൊറിയന്‍ വിമാനമായ എയര്‍ ബുസാന്‍ എയര്‍ബസ് എ321 വിമാനമാണ് റണ്‍വേയില്‍ വെച്ച് കത്തിനശിച്ചത്. 176 യാത്രക്കാരുമായി ഗിംബേയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടാനൊരുങ്ങവെയാണ് സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ടേക്കോഫിന് തൊട്ടുമുന്‍പാണ് വിമാനത്തിന്‍റെ പിന്‍ഭാഗത്ത് തീ കണ്ടത്. വിമാനജീവനക്കാരും അഗ്നിരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് ദ്രുതഗതിയില്‍ തീ അണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 169 യാത്രക്കാരും 6 ജീവനക്കാരും ഒരു എന്‍ജിനീയറുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ദക്ഷിണകൊറിയന്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി അറിയിച്ചു. എസ്കേപ് സ്ലൈ‍ഡുകള്‍ ഫലപ്രദമായി ഉപയോഗിച്ചാണ് നിമിഷങ്ങള്‍ കൊണ്ട് യാത്രക്കാരെയും വിമാനജീവനക്കാരെയും പുറത്തെത്തിച്ചത്. ഒരുമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. അപ്പോഴേക്കും വിമാനം ഏറെക്കുറെ കത്തിനശിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *