
Stolen Batteries Trucks UAE: യുഎഇയില്‍ നിർത്തിയിട്ട ട്രക്കുകളുടെ ബാറ്ററി മോഷ്ടിച്ചു; മൂന്ന് പ്രവാസികള്‍ അറസ്റ്റിൽ
Stolen Batteries Trucks UAE ദുബായ്: നിര്‍ത്തിയിട്ട ട്രക്കുകളുടെ ബാറ്ററി മോഷ്ടിച്ച മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍. ഇവര്‍ക്ക് ദുബായ് ക്രിമിനല്‍ കോടതി ഒരുമാസത്തെ തടവുശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം മൂന്നുപേരെയും നാടുകടത്തും. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് വാഹനത്തിന്‍റെ ബാറ്ററി മോഷ്ടിക്കപ്പെട്ടതായി ട്രക്ക് ഡ്രൈവർ പോലീസിൽ പരാതിപ്പെട്ടത്. മൂന്നുപേരെ രാത്രിയിൽ വാഹനത്തിന് സമീപം കണ്ടതായും പരാതിക്കാരൻ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പിന്തുടരാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ ഒരു വാഹനത്തിൽക്കയറി രക്ഷപ്പെടുകയായിരുന്നു. ആ വാഹനത്തിന്‍റെ നമ്പർ പരാതിക്കാരൻ കുറിച്ചെടുത്തിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്.
Comments (0)