
Salik Toll Rates: യുഎഇയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്കില്‍ മാറ്റം; തിരക്കേറിയ സമയത്ത് ഈടാക്കുന്നത്…
Salik Toll Rates ദുബായ്: ദുബായിൽ പുതുക്കിയ സാലിക് ടോള്‍ നിരക്ക് ഇന്ന് (ജനുവരി 31) മുതല്‍ ഈടാക്കും. തിരക്കേറിയ സമയത്തിനനുസരിച്ച് ടോൾ ഈടാക്കും. ഗതാഗക്കുരുക്കിൽനിന്ന് വാഹനയാത്രക്കാർക്ക് സുഗമമായയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ആറ് ദിർഹമായി ഉയരും. രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്. മറ്റ് സമയങ്ങളിലും ഞായറാഴ്ചയും നിലവിലെ നിരക്കായ 4 ദിർഹമാണ് നൽകേണ്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എല്ലാ ദിവസവും അർധരാത്രിക്കുശേഷം, രാത്രി ഒന്നുമുതൽ രാവിലെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും. എന്നാല്‍, റമദാന്‍ മാസം ടോള്‍ നിരക്കില്‍ മാറ്റം ഉണ്ടാകും. റമദാനിൽ പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ ആറ് ദിർഹം ഈടാക്കും.പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകീട്ട് അഞ്ചു മുതൽ അടുത്ത ദിവസം പുലർച്ച രണ്ടു വരെയും നാല് ദിർഹമായിരിക്കും. റമദാനിൽ പുലർച്ച രണ്ടു മുതൽ ഏഴാണ് സൗജന്യം. റമദാനിലെ ഞായറാഴ്ചകളിൽ രാവിലെ ഏഴു മുതൽ പുലർച്ച രണ്ടുവരെ നാല് ദിർഹമായിരിക്കും.
Comments (0)