
Baps Hindu Temple in UAE: ‘പഥോത്സവ്’; യുഎഇയിലെ ബാപ്സ് ക്ഷേത്രത്തിന്‍റെ ഒന്നാം വാര്‍ഷികം; പുണ്യ ചടങ്ങുകൾ സംഘടിപ്പിക്കാന്‍ വിശ്വാസികള്‍
Baps Hindu Temple in UAE അബുദാബി: ബാപ്സ് ക്ഷേത്രം തുറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തും. സാംസ്കാരിക പരിപാടികളോടെയും ചടങ്ങുകളോടെയും ആഘോഷിക്കാനൊരുങ്ങുകയാണ് വിശ്വാസികള്‍. ‘പഥോത്സവ്’ എന്ന പേരിലാണ് ഒന്നാം വാർഷികാഘോഷത്തിന്‍റെ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്സ് ഹിന്ദു ക്ഷേത്രം. ആഘോഷപരിപാടികളില്‍ ഏത് രാജ്യക്കാര്‍ക്കും ജാതിമതഭേദമന്യേ പങ്കെടുക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. 2024 ഫെബ്രുവരി 24 നാണ് അബുദാബിയിലെ അബു മുറൈഖ മേഖലയിൽ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോച്ചൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരുവായ മഹന്ത് സ്വാമി മഹാരാജും ചേർന്നാണ് ക്ഷേത്രത്തിന്‍റ ഉദ്ഘാടന കർമം നിർവഹിച്ചത്. പരമ്പരാഗത ശിലാ രൂപകൽപ്പനകൾ കാണാനും അപൂർവമായ വാസ്തുവിദ്യ മനസിലാക്കാനും പ്രാർധനയ്ക്കുമായി നിരവധി പേരാണ് ദിവസവും ക്ഷേത്രം സന്ദർശിക്കുന്നത്.
Comments (0)