Posted By saritha Posted On

New UAE Insurance Rules: യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാം; പുതിയ നിയന്ത്രണങ്ങൾ

New UAE Insurance Rules അബുദാബി: ഇനി ഇടനിലക്കാരുടെ ആവശ്യമില്ല. യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ പണമടയ്ക്കാം. പുതിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 15 ന് പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നേരിട്ട് പണം അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണം വരുന്നതോടെ കാലതാമസം ഒഴിവാക്കാനാകും. സാമ്പത്തിക തിരിമറിയില്‍നിന്ന് രക്ഷനേടാനുമാകും. മുന്‍പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം, പ്രീമിയം ശേഖരിക്കാന്‍ ബ്രോക്കര്‍മാരെ അനുവദിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കമ്പനിയില്‍നിന്ന് നേരിട്ട് ഉപഭോക്താവിന് ക്ലെയിമുകളും പ്രീമിയവും ലഭിക്കും. ഓരോ ഇന്‍ഷുറന്‍സ് കമ്പനികളുടെയും വെബ്സൈറ്റ് മുഖേന ഇതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ പണമടയ്ക്കുന്നതോടെ പണമൊഴുക്കിന് വേഗം കൂടുകയും കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും. ഇതിന് ചില നിബന്ധനകള്‍ ഉണ്ട്. ലൈസൻസുള്ള പ്രൊഫഷനലുകൾ മാത്രമേ ഇൻഷുറൻസ് സേവനത്തിൽ ഏർപ്പെടാവൂവെന്നാണ് മറ്റൊരു നിബന്ധന. ഇതിലൂടെ ഇൻഷുറൻസ് പോളിസി വിതരണം സുതാര്യമാണെന്ന് ഉറപ്പാക്കാനാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *