
യുഎഇയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച്..
ഇന്നലെ അബുദാബിയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ എയർ അറേബ്യ വിമാനത്തിൽ വച്ച് യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു. വിമാനത്തിനുള്ളിലെ കാർപറ്റിന് തീപിടിച്ചെങ്കിലും ഉടൻ കെടുത്തി. ആളപായമോ മറ്റ് പരുക്കുകളോ ഇല്ല. കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലായിരുന്നു സംഭവമുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. പവർബാങ്ക് കൈവശം വച്ചിരുന്ന യുവാവിനെയും സഹയാത്രികയെയും കസ്റ്റഡിയിലെടുത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)