Posted By saritha Posted On

Indian Rupees Low: നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടം; രൂ​പ​യു​ടെ മൂല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​

Indian Rupees Low ദുബായ്: ഇപ്പോഴാണ് നാട്ടിലേയ്ക്ക് പണം അയക്കാന്‍ പറ്റിയ സമയം. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ യുഎഇ ദിര്‍ഹം വിനിമയനിരക്ക് റെക്കോര്‍ഡ് സൃഷ്ടിച്ചു. തി​ങ്ക​ളാ​ഴ്ച (ഫെബ്രുവരി 3) ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക് 23.70 ഇ​ന്ത്യ​ൻ രൂ​പ​യും ക​ട​ന്നു. ദി​ർ​ഹ​ത്തി​ന്​ സ​മാ​നമായി മു​ഴു​വ​ൻ ഗ​ൾ​ഫ് ക​റ​ൻ​സി​ക​ളു​ടെ​യും രൂ​പ​യു​മാ​യു​ള്ള വി​നി​മ​യമൂ​ല്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബ​ഹ്​​റൈ​ൻ ദിനാര്‍-​ 231.09 രൂ​പ, സൗ​ദി റി​യാ​ല്‍-​ 23.20 രൂ​പ, കു​വൈ​ത്ത്​ ദിനാര്‍-​ 282.01രൂ​പ, ഖ​ത്ത​ർ റി​യാല്‍-​ 23.89രൂ​പ, ഒ​മാ​ൻ റിയാല്‍-​ 226.12രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ വി​നി​മ​യ നി​ര​ക്ക്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി 20 ന് ശേഷം വിനിമയനിരക്ക് അല്‍പ്പം കുറഞ്ഞിരുന്നു. എന്നാല്‍, ശമ്പലം ലഭിച്ച് തൊട്ടുപിറകെ എത്തിയ വിനിമയനിരക്ക് വര്‍ധിച്ചത് ആശ്വാസകരമാണ്. ഇത് പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഭൂരിഭാഗം പ്രവാസികളും. നാട്ടിലുള്ള ബാങ്ക് വായ്പയും മറ്റും അടയ്ക്കാന്‍ ഈ സാഹചര്യം പ്രയോജനപപ്പെടും. ചൈ​ന, കാ​ന​ഡ, മെ​ക്സി​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രം​പി​ന്‍റെ നീ​ക്ക​മാ​ണ് രൂ​പ​യു​ടെ ത​ക​ർ​ച്ച​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *