Posted By saritha Posted On

BAPS Temple UAE: ബാപ്സ് ക്ഷേത്രത്തിന് ഒന്നാം പിറന്നാൾ; ആര്‍ക്കും പങ്കെടുക്കാം; വിപുലമായ ആഘോഷങ്ങളുമായി യുഎഇയിലെ ക്ഷേത്രം

BAPS Temple UAE: അബുദാബി: മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്നു. ഈ മാസം 16ന് ക്ഷേത്രത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കും. ബാപ്സ് ക്ഷേത്രം തുറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് നടത്തുന്നത്. ‘പഥോത്സവ്’ എന്ന പേരിലാണ് ഒന്നാം വാർഷികാഘോഷത്തിന്‍റെ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്സ് ഹിന്ദു ക്ഷേത്രം. ആഘോഷപരിപാടികളില്‍ ഏത് രാജ്യക്കാര്‍ക്കും ജാതിമതഭേദമന്യേ പങ്കെടുക്കാം. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv
വൈകീട്ട് അഞ്ച് മുതൽ രാത്രി ഏഴ് വരെ നടക്കുന്ന പരിപാടിയിൽ സർക്കാർ പ്രതിനിധികളും മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക മേഖലകളിൽനിന്നുള്ളവരും ഉൾപ്പെടെ 10,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 22 ലക്ഷം പേരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്രം ഉദ്ഘാടനം ചെയ്ത 2024 ഫെബ്രുവരി 14 മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന ക്ഷേത്രത്തിലേക്ക് ദിവസേന നൂറുകണക്കിന് പേരാണ് എത്തുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *