Tenants Buy Own Homes UAE: ‘വീടൊഴിയണം’ വാടകയ്ക്ക് താമസിക്കാന്‍ താത്പര്യമില്ല; സ്വന്തമായി വീട് വാങ്ങാന്‍ യുഎഇ നിവാസികള്‍

Tenants Buy Own Homes UAE ദുബായ്: ദുബായില്‍ വീടൊഴിയാന്‍ നോട്ടീസ് ലഭിച്ചവര്‍ സ്വന്തമായി വീട് വാങ്ങാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം മോർട്ട്‌ഗേജ് (പണയം) എടുത്തവരിൽ 30 ശതമാനവും ഭൂവുടമകളിൽനിന്ന് വാടക കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതിന് ശേഷമാണ് ഈ തീരുമാനം. ഇവര്‍ക്ക് വീണ്ടും വാടക വീടുകളില്‍ താമസിക്കാന്‍ താത്പര്യമില്ല. ദുബായിൽ, വീട്ടുടമസ്ഥർക്ക് അവരുടെ വസ്തു വിൽക്കാനോ താമസിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ വാടകക്കാർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകാം. “വാടക കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതിന് ശേഷം വാങ്ങുന്ന 29 ശതമാനം പേരെ ഇത്തരത്തില്‍ സ്വന്തമായി വീട് വാങ്ങാന്‍ പ്രേരിപ്പിച്ചതായി സർവേ വെളിപ്പെടുത്തുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv വാടക ഗണ്യമായി ഉയരുന്നതിനാൽ, കൂടുതൽ സുരക്ഷിതവും സാമ്പത്തികമായി ലാഭകരവുമായ ഒരു പരിഹാരമായി പല വാടകക്കാരും സ്വന്തമായി വീട് വാങ്ങാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതായി,” 2024 ലെ മോർട്ട്ഗേജ് ഫൈൻഡർ റിപ്പോർട്ട് പറയുന്നു. കടം വാങ്ങുന്നവരിൽ ഭൂരിഭാഗവും (41 ശതമാനം) 30,000 ദിർഹത്തിനും 60,000 ദിർഹത്തിനും ഇടയിൽ സമ്പാദിക്കുന്നവരാണ്. 26 ശതമാനം പേർ 30,000 ദിർഹം വരെ സമ്പാദിക്കുന്നു. പകുതിയിലേറെയും (53 ശതമാനം) 31-40 പ്രായ വിഭാഗത്തിലാണ്. മോർട്ട്ഗേജ് മാർക്കറ്റ് പ്രധാനമായും നിയന്ത്രിക്കുന്നത് താമസക്കാരാണ് (95 ശതമാനം). ശരാശരി വായ്പ തുക 1.7 ദശലക്ഷം ദിർഹം ആണ്, സാധാരണ തിരിച്ചടവ് കാലാവധി 21 വർഷമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group