UAE London Airfares Low അബുദാബി: യുഎഇക്കും യുകെക്കും ഇടയിലുള്ള യാത്രാനിരക്കുകൾ ‘റെക്കോർഡ് താഴ്ന്ന’ നിലയില്‍. ഇതിനുകാരണം സീസണ് ഒന്നുമല്ല. ലണ്ടനിലേക്ക് ഒരു യാത്ര നടത്താനുള്ള നല്ല സമയമാണിത്. മടക്കയാത്രാ ടിക്കറ്റുകൾ ഇപ്പോൾ 900 ദിർഹത്തിന് ലഭ്യമാണ്. കൂടാതെ, ഫെബ്രുവരി 12 മുതൽ 25 വരെയുള്ള വിമാനയാത്രയ്ക്ക് 2,360 ദിർഹം വരെ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ദുബായിൽനിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 2,360 ദിർഹം (ബ്രിട്ടീഷ് എയർവേസിൽ), കണക്റ്റിങ് ഫ്ലൈറ്റുകൾക്ക് (ഇതിഹാദ് എയർവേയ്സ്, വിസ് എയർ) ശരാശരി 961 ദിർഹം ആയിരിക്കും നിരക്ക്. ഡിസംബറിലെ ഉയർന്ന നിരക്കായ 4,445 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് കുറഞ്ഞത് 128% കുറഞ്ഞു. യുകെയുടെ ഇടിഎ സിസ്റ്റത്തിൻ്റെ അടുത്തഘട്ടം നടപ്പിലാക്കിയതിനെ തുടർന്നാണ് ടിക്കറ്റ് നിരക്കിലുള്ള ഈ ഇടിവ്. വിസയില്ലാതെ യുകെ സന്ദർശിക്കാനോ ട്രാൻസിറ്റ് ചെയ്യാനോ ഉദ്ദേശിക്കുന്ന വിദേശപൗരന്മാരിൽനിന്ന് ആവശ്യമായ മുൻകൂർ യാത്രാ അനുമതിയാണ് ഇടിഎ.
UAE London Airfares Low: യുഎഇയില്‍നിന്ന് ലണ്ടനിലേക്ക് പോകുന്നവര്‍ക്ക് സന്തോഷവാര്‍ത്ത ! വിമാനടിക്കറ്റ് നിരക്ക് പരിശോധിക്കാം
Advertisment
Advertisment