Woman Elopes With Sister’s Husband ഇഷ്ടപ്പെട്ടയാളുടെ കൂടെ ഒളിച്ചോടുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തയാകാറുണ്ട്. പല ഒളിച്ചോട്ടക്കഥകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍, സ്വന്തം ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടുന്നത് ഓട്ടോയിലിരുന്ന് ലൈവിട്ട് പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവും യുവതിയും. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘രണ്ട് മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും’ യുവാവ് വീഡിയോയില്‍ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ‘അന്വേഷിച്ച് വരരുത്, ഞങ്ങള്‍ എവിടേലും പോയി ജീവിക്കും, ആരും ശല്യപ്പെടുത്താന്‍ വരരുത്, വീഡിയോയിലൂടെ യുവാവും യുവതിയും പറഞ്ഞു. ഏട്ടനില്ലാതെ ജീവിക്കാന്‍ പറ്റില്ല, ഈ വീഡിയോ എടുക്കാന്‍ കാരണം ഏട്ടനില്ലാതെ എനിക്ക് പറ്റാത്തതുകൊണ്ടാണ്, ഞങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ല’, യുവതി വീഡിയോയില്‍ പറയുന്നു. വീഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരുടെയും പ്രവൃത്തി മോശമാണെന്നും ഇത് ചെയ്യരുതെന്നുമാണ് വീഡിയോയിക്ക് താഴെ വരുന്ന കമന്റുകളിലധികവും.
Woman Elopes With Sister’s Husband: ‘ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണ്, എവിടെയേലും പോയി ജീവിച്ചോട്ടെ, ആരും ശല്യപ്പെടുത്തല്ലേ’;
Advertisment
Advertisment