
Gold Prices Dubai: യുഎഇ: തിങ്കളാഴ്ച വൈകീട്ട് സ്വര്‍ണവില റെക്കോർഡില്‍; ഇന്നത്തെ നിരക്ക് എങ്ങനെ…
Gold Prices Dubai ദുബായ്: യുഎഇയില്‍ തിങ്കളാഴ്ച അവസാനത്തോടെ റെക്കോർഡ് ഉയർന്ന നിരക്കിലെത്തിയ ഇന്ന് (ഫെബ്രുവരി 11) സ്വർണവില ഗ്രാമിന് രണ്ട് ദിർഹം കുറഞ്ഞു. ചൊവ്വാഴ്ച വിപണി തുറക്കുമ്പോൾ സ്വര്‍ണത്തിൻ്റെ 24 കാരറ്റ് വേരിയൻ്റ് ഗ്രാമിന് രണ്ട് ദിർഹം കുറഞ്ഞ് 351.25 ദിർഹമായി, 22 കാരറ്റ് ഗ്രാമിന് 1.75 ദിർഹം കുറഞ്ഞ് 327 ദിർഹമായി. മറ്റ് വേരിയൻ്റുകളിൽ, 21 കാരറ്റ്, 18 കാരറ്റ് എന്നിവ ഗ്രാമിന് യഥാക്രമം 313.5 ദിർഹത്തിലും 268.75 ദിർഹത്തിലും താഴ്ന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ആഗോളതലത്തിൽ, യുഎഇ സമയം രാവിലെ 9.15 ന് 0.35 ശതമാനം ഉയർന്ന് ഔൺസിന് 2,916.66 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഒരു ഔൺസിന് 2,939.8 ഡോളർ എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലെത്തി. യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് അലുമിനിയത്തിനും സ്റ്റീലിനും 25 ശതമാനം താരിഫ് ചുമത്തിയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില കുതിച്ചുയരുകയാണ്. ഇത് ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ വ്യാപാരയുദ്ധം രൂക്ഷമാകുന്നതിൽ നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
Comments (0)