
UAE Ramadan Dates Rates: യുഎഇ റമദാൻ: കിലോയ്ക്ക് 10 ദിർഹം മുതൽ ഈന്തപ്പഴം; ഫെബ്രുവരിയില്‍ വില ഉയരുമോ?
UAE Ramadan Dates Rates അബുദാബി: റമദാന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ യുഎഇയിലെ വിപണികളില്‍ ഈന്തപ്പഴത്തിന് വില കുറഞ്ഞു. കിലോയ്ക്ക് 10 ദിര്‍ഹം മുതല്‍ ഈന്തപ്പഴം ലഭ്യമാണ്. ഇപ്പോൾ വില സ്ഥിരമാണെങ്കിലും വിശുദ്ധ മാസത്തോട് അടുക്കുമ്പോൾ ഡിമാൻഡ് വർധിക്കുമെന്ന് വിൽപ്പനക്കാർ പ്രതീക്ഷിക്കുന്നു. ദുബായിലെ വാട്ടർഫ്രണ്ട് മാർക്കറ്റിൽ, നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്നും എന്നാൽ, ഫെബ്രുവരി 25 ന് ശേഷം അത് ഉയരുമെന്നും വ്യാപാരികൾ പറഞ്ഞു. നിലവിൽ, ഗുണനിലവാരമനുസരിച്ച് 10 ദിർഹം മുതൽ 30 ദിർഹം/കിലോ വരെ മാബ്റൂം ഈന്തപ്പഴം ലഭ്യമാണ്,” മാർക്കറ്റിലെ വില്‍പ്പനക്കാരനായ ഫിറോസ് ആലം പറഞ്ഞു. “വിലകൾ ഇപ്പോൾ ന്യായമാണ്, എന്നാൽ, റമദാൻ അടുക്കുകയും ഡിമാൻഡ് കുതിച്ചുയരുകയും ചെയ്യുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്.” അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv അതുപോലെ, പലസ്തീൻ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രിയ ഇനമായ മെജ്ദൂൽ ഈന്തപ്പഴം കിലോഗ്രാമിന് 20 ദിർഹം മുതൽ 40 ദിർഹം വരെയാണ് വിൽക്കുന്നത്. “റമദാനിൽ മജ്ദൂലിന് എപ്പോഴും ഉയർന്ന ഡിമാൻഡാണ്,” ജനപ്രിയ മാർക്കറ്റിലെ മറ്റൊരു കച്ചവടക്കാരനായ അബ്ദുൾ കരീം പറഞ്ഞു. “നിലവിലെ വിലകൾ സ്ഥിരതയുള്ളതാണ്, പക്ഷേ, ആളുകൾ സംഭരിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ വർദ്ധനവ് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.
Comments (0)