Posted By saritha Posted On

Gold Souk Campaign: ഗോള്‍ഡ് സൂക്കിലെ കാംപെയിനില്‍ പങ്കെടുക്കൂ ഇന്ത്യന്‍ പ്രവാസിയ്ക്ക് ഭാഗ്യസമ്മാനം

Gold Souk Campaign ദുബായ്: ദുബായിൽ ഒരു ഇന്ത്യൻ പ്രവാസി സ്വർണം പൂശിയ ടെസ്‌ല സൈബർട്രക്ക് സ്വന്തമാക്കിയിരിക്കുകയാണ്. 38 കാരനും ഫിൻടെക് പ്രൊഫഷണലുമായ സോമേശ്വരറാവു മുൻഗിയാണ് മേഖലയിലെ ആദ്യത്തെ 24 കാരറ്റ് സ്വർണ്ണം പൂശിയ ടെസ്‌ല സൈബർട്രക്കിൻ്റെ വിജയിയായത്. നവംബർ 14 മുതൽ ജനുവരി 31 വരെ നടന്ന ദുബായ് ഗോൾഡ് സൂക്ക് എക്‌സ്‌റ്റൻഷൻ്റെ ‘ഷോപ്പ് ആൻഡ് വിൻ’ കാംപെയ്‌നിൻ്റെ ഹൈലൈറ്റ് അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിജയമായി മാറി. കാംപെയ്‌നിനിടെ, പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽ ചെലവഴിക്കുന്ന ഓരോ 500 ദിർഹത്തിനും ഉപഭോക്താക്കള്‍ക്ക് റാഫിൾ എൻട്രി ലഭിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv “സത്യസന്ധമായി, ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. ആളുകൾ പലപ്പോഴും അത്തരം വിജയങ്ങൾ മഹാഭാഗ്യം കൊണ്ടാണെന്ന് പറയാറുണ്ട്. എന്നാൽ ഇത് മുൻകാലങ്ങളിൽ ചെയ്ത നല്ല പ്രവൃത്തികൾക്കുള്ള ഒരനുഗ്രഹമായിരിക്കുമെന്ന് തോന്നുന്നു. മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നുവെന്നത് വളരെ പ്രധാനമാണ്. ജീവിതത്തിലൊരിക്കലുള്ള ഈ അവസരത്തിന് ദുബായ് ഗോൾഡ് സൂക്ക് എക്സ്റ്റൻഷനോട് ഞാൻ നന്ദിയുള്ളവനാണ്. ഇതെൻ്റെ ജീവിതത്തിന് വളരെയധികം സന്തോഷം നൽകിയ ഒന്നാണ്, സോമേശ്വരറാവു മുൻഗി പറഞ്ഞു. ദുബായ് ഗോൾഡ് സൂക്ക് എക്സ്റ്റൻഷൻ ഒരു പരമ്പരാഗത മാർക്കറ്റിൻ്റെ മനോഹാരിതയും ആധുനികഷോപ്പിങും സംയോജിപ്പിച്ച് താമസക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. ഇത് വൈവിധ്യമാർന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, വർക്ക് ഷോപ്പുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, ബുള്ളിയൻ ഡീലർമാർ, ബാങ്കുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *