കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുകയും റാസൽഖൈമയിലേക്കു പുതിയ സർവീസ് ആരംഭിക്കുകയും ചെയ്യും. കോഴിക്കോട് –ഫുജൈറ സെക്ടറിലും സർവീസ് പരിഗണനയിലുണ്ട്. ഇതോടു കൂടി യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യം വർധിക്കും. നിലവിൽ കോഴിക്കോട് –ജിദ്ദ സെക്ടറിൽ ആഴ്ചയിൽ 7 സർവീസുകൾ ആണുള്ളത്. ഇത് 11ആയി ഉയർത്തും. ജിദ്ദയിലേക്കുള്ള അധിക വിമാനം ഉച്ചയ്ക്ക് 1.50നു കോഴിക്കോട്ടുനിന്നു പുറപ്പെടും. സൗദി സമയം വൈകിട്ട് 6.30നു ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കു റാസൽഖൈമ –കോഴിക്കോട് സെക്ടറിൽ ആഴ്ചയിൽ 5 സർവീസുകൾ ആണ് ആരംഭിക്കുന്നത്. കോഴിക്കോട്ടുനിന്നു പുലർച്ചെ 3.55നു റാസൽഖൈമയിലേക്കു പുറപ്പെടും. റാസൽഖൈമയിൽനിന്നു പ്രാദേശിക സമയം പകൽ 11.20നു കോഴിക്കോട്ടേക്കു പുറപ്പെടും.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv