റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുള്ള വരുമാനം വർധിപ്പിക്കാനും ഗതാഗതതടസ്സം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് 2007 ലാണ് എമിറേറ്റില്‍ സാലിക്ക് സ്ഥാപിച്ചത്.
കഴിഞ്ഞ നവംബറിൽ പുതുതായി രണ്ട് സാലിക് ഗേറ്റുകൾ സ്ഥാപിച്ചതും ഈ മാസമാദ്യം ടോൾ നിരക്കിൽ മാറ്റങ്ങൾ കൊണ്ടുവന്നതും രാജ്യത്തെ ഗതാഗതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് . നേരം നോക്കി ടോൾ ഈടാക്കുന്ന സംവിധാനം ജനുവരി 31 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ വില നിർണയത്തിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ 10വരെയും വൈകിട്ട് 4 മുതൽ 8വരെയും കടന്നു പോകുന്ന വാഹനങ്ങൾക്ക് 6 ദിർഹമാണ് ടോൾ നിരക്ക് ഏർപ്പെടുത്തിയിരുന്നത്. കൂടാതെ
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ ഒന്നുവരെയും 4 ദിർഹവും, ഞായറാഴ്ചകളിൽ ദിവസം മുഴുവൻ 4 ദിർഹവും രാത്രി ഒന്നു മുതൽ രാവിലെ 6 വരെ ടോൾ രഹിത യാത്രയും
ഏർപ്പെടുത്തിയത് പൊതുജനങ്ങൾക് ആശ്വാസം പകർന്നിരുന്നു. നേരത്തെ ദുബായിലെ 10 ടോൾ ഗേറ്റുകളിലും ദിവസം മുഴുവൻ 4 ദിർഹമായിരുന്നു ടോൾ. രാത്രി 1 മുതൽ 6 വരെയുള്ള സൗജന്യ യാത്ര നിരവധിപേർക് പ്രയോജനപ്രദമാണ്. തന്റെ ഓഫീസിലേക്കുള്ള വഴിയിൽ രണ്ട് സാലിക് ഗേറ്റുകൾ ഉണ്ടെന്നും രാവിലെ 6 മണിക്ക് മുമ്പ് അവയിലൂടെ കടന്നുപോകുന്നതിനാൽ ടോൾ നൽകേണ്ടി വരുന്നില്ലെന്നും ദുബായ് മീഡിയ സിറ്റിയിൽ ജോലി ചെയുന്ന മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. എന്നിരുന്നാലും ടോൾ നിരക്ക് ഒഴിവാക്കാനായി നിരവധിപേർ രാവിലെ 6 മണിക്ക് മുൻപായി ഗേറ്റ് കടക്കാൻ ശ്രമിക്കുന്നത് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ബിസിനസ് ബേ ബ്രിഡ്ജിലെ ടോൾ നിരക്ക് ഒഴിവാക്കാൻ പലരും ശ്രമിക്കുന്നതിനാൽ തങ്ങളുടെ പ്രദേശത്തു ഗതാതകുരുക്ക് വഷളായതായി ദുബായ് ക്രീക് ഹാർബറിൽ താമസിക്കുന്ന ആയിഷ നവാസ് പറഞ്ഞു. പലരും ദെയ്‌റ, റാഷിദിയ, ഷാർജ എന്നിവിടങ്ങളിലേക്ക് ഷോർട്ട് കട്ട് വഴിയാണ് പോകുന്നത്. അവർ റാസ് അൽ ഖോർ റോഡിലൂടെ പ്രവേശിച്ച് ഫെസ്റ്റിവൽ സിറ്റി എക്സിറ്റ് വഴി പോകുന്നു. ഇതോടെ 5 മുതൽ 8 മിനിറ്റ് വരെ എടുത്തിരുന്ന റൂട്ടുകളിൽ 20 മിനിറ്റ് എടുക്കേണ്ടതായി വരുന്നെന്നും അവർ പറഞ്ഞു. പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വന്ന ജനുവരി 31നു ജുമൈറയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് ഉണ്ടായതാണ് റിപ്പോർട്ട്. ടോൾ നിരക്ക് ഒഴിവാക്കാൻ ജുമൈറ റോഡുവഴിയാണ് ഇപ്പോൾ പലരുടെയും യാത്ര, 2024 നവംബറിലാണ് , റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബിസിനസ് ബേയിലും സഫയിലും രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചത്. സാലിക് ടോൾ ഗേറ്റുകളുടെയും ടോൾ നിരക്കിലെ പരിഷ്കാരങ്ങളുടെയും ശാശ്വതമായ മാറ്റം ദുബായിൽ അനുഭവപ്പെടൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പൊതുഗതാഗത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ ദുബായ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്ന് അധികൃതർ പറയുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയെ തൃപ്തിപ്പെടുത്താൻ ഭാവിയിലെ മെട്രോ ലൈനുകൾ വളരെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv