Gold Price Increased in India ന്യൂഡല്‍ഹി: മാറ്റമില്ലാതെ സ്വര്‍ണവില. ഈ പോക്ക് മുന്നോട്ടുപോയാല്‍ ഇനി അടുത്തെങ്ങും വില താഴില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വർണത്തിന്‍റെ അടിസ്ഥാന ഇറക്കുമതി വില 10 ഗ്രാമിന് 41 ഡോളർ വർധിപ്പിച്ചതോടെ സ്വർണ്ണത്തിന്‍റെ അടിസ്ഥാന ഇറക്കുമതി വില 10 ഗ്രാമിന് 938 ഡോളറായി. വെള്ളിയുടെ അടിസ്ഥാനവിലയും കിലോഗ്രാമിന് 42 ഡോളർ വർധിപ്പിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) ഉത്തരവിറക്കി. ജനുവരി 31 ന് 61,840 രൂപയായിരുന്നെങ്കില്‍ 18 ദിവസങ്ങള്‍ക്കിപ്പുറം ഇന്നലെ (ഫെബ്രുവരി 18) സ്വര്‍ണവില പവന് 63,760 രൂപയിലാണ് എത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv രണ്ടാഴ്ച കൊണ്ട് സ്വര്‍ണത്തിന് 1,900 രൂപയോളമാണ് വര്‍ധിച്ചത്. അടിസ്ഥാന ഇറക്കുമതി വില വര്‍ധിപ്പിച്ചത് സ്വര്‍ണ വില ഇനിയും കൂടുന്നതിന് ഇടയാക്കും. ട്രംപിന്‍റെ താരിഫ് വര്‍ധനകള്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം എന്നിവ ആഗോള സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിലും ആളുകള്‍ കാണുന്നുണ്ട്. അടിസ്ഥാന ഇറക്കുമതി വില വര്‍ധിപ്പിച്ചതിനാല്‍ ആഭ്യന്തര സ്വര്‍ണ നിരക്കുകള്‍ കൂടാനുളള സാധ്യതകളുണ്ട്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം ജ്വല്ലറികള്‍നിന്ന് വാങ്ങാന്‍ 69,000 രൂപയാണ് നല്‍കേണ്ടി വരുന്നത്.
Gold Price Increased in India: സ്വര്‍ണവില ഉയരത്തില്‍ തന്നെ; ഇനി താഴുമോ?
Advertisment
Advertisment