
Man Fear Of Flying: ഒന്നല്ല, രണ്ടല്ല, യുവാവ് വിമാനയാത്രയ്ക്ക് പേടിച്ചോടിയത് നാല് തവണ, നാട്ടിലേക്ക് പോയിട്ട് അഞ്ച് വര്‍ഷം
Man Fear Of Flying ദുബായ്: വിമാനത്തില്‍ യാത്ര ചെയ്യാനുള്ള പേടി കാരണം പ്രവാസി യുവാവ് നാട്ടിലേക്ക് പോകാതിരുന്നത് അഞ്ച് വര്‍ഷം. ഒന്നല്ല,രണ്ടല്ല, തുടര്‍ച്ചയായി നാല് തവണയും വിമാനത്താവളത്തില്‍ വെച്ച് പരിഭ്രാന്തനായി ഈവ യുവാവ് ഓടിയിട്ടുണ്ട്. എന്നാല്‍, ഇപ്രാവശ്യം യുവാവിനെ ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ ഇടപെടലിലൂടെ യാത്രയാക്കി. ദുബായ് എയർപോർട്ട് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫിസർ അഹ്മദ് അബ്ദുൽബഖിയാണ് ഈ അസാധാരണ സംഭവം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ ഒരു യുവാവ് പരിഭ്രാന്തനായി ഓടുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് ഈ അസാധാരണ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv യുവാവിന്‍റെ സഹോദരൻ മുഹമ്മദ് ബാസിൽ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് വിമാനത്താവളത്തിലെത്തിയെങ്കിലും അവസാനനിമിഷം യാത്ര ചെയ്യാനുള്ള ഭയം കൊണ്ട് പിന്മാറുകയായിരുന്നു. എമിഗ്രേഷൻ വരെയെത്തുന്നതോടെ ശ്വാസം കിട്ടാതെ, പരിഭ്രാന്തി കാട്ടി തിരിച്ചോടുകയായിരുന്നു ഈ യുവാവിന്‍റെ പതിവ്.യുവാവിന്‍റെ പേടി മാറ്റാനുള്ള വഴികൾ അഹ്മദ് അബ്ദുൽബഖി മറ്റു ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥർ ഭയം മാറാൻ ആവശ്യമായതെല്ലാം ചെയ്തു. ഒടുവിൽ യാത്രക്കാരൻ വീട്ടിലേക്ക് പറന്നു. യുവാവ് നാട്ടിലെത്തിക്കഴിഞ്ഞയുടൻ അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് തബീഷ് അഹമദ് അബ്ദുൽ ബാഖിക്ക് നന്ദി പറഞ്ഞ് സന്ദേശമയച്ചു. സഹോദരൻ സുരക്ഷിതനായി നാട്ടിലെത്തിയതായും വിമാനത്തിൽ യാതൊരു പ്രശ്നവുമുണ്ടാക്കിയില്ലെന്നും അറിയിച്ചു.
Comments (0)