
Job Visa Fraud Arrest: വിസ തട്ടിപ്പ് ഒരാള്‍ അറസ്റ്റില്‍, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവെന്‍സറായ അന്ന ഗ്രേസും പ്രതി; വിവിധ സ്റ്റേഷനുകളിലായി എഫ്ഐആറുകള്‍
Job Visa Fraud Arrest വയനാട്: വിസ തട്ടിപ്പില്‍ വയനാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൽപ്പറ്റ സ്വദേശി ജോൺസനാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവെന്‍സര്‍ അന്ന ഗ്രേസിന്‍റെ ഭര്‍ത്താവാണ് ജോണ്‍സണ്‍. അന്നയും കേസില്‍ പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുകെയിലേക്ക് കുടുംബവിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽനിന്ന് അരക്കോടിയോളം രൂപ തട്ടിയെന്ന കേസിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെ.യിൽ മികച്ച ചികിത്സാസൗകര്യം ഒരുക്കിനൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും അന്ന പരാതിക്കാരിക്ക് വാഗ്ദാനം നൽകിയിരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv സോഷ്യൽ മീഡിയ വഴിയാണ് ഇൻഫ്ലുവൻസറെ പരിചയപ്പെട്ടതെന്ന് പരാതിക്കാരി പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായാണ് അന്ന പ്രവർത്തിച്ചുവരുന്നത്. വ്ളോഗറായ അന്ന യൂട്യൂബ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതടക്കം വേറെയും കേസുകളിൽ പ്രതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)