Dubai Police; വഴിയിൽ കാണുന്ന ഇത്തരം കാർഡുകൾ കാണാറുണ്ടോ? എങ്കിൽ ഇതാ പൊലീസിൻ്റെ മുന്നറയിപ്പ്…

Dubai Police യുഎഇ നിവാസികൽക്ക മുന്നറിയിപ്പ് നൽകി പൊലീസ്. മസാജ് സർവ്വീസുകൾക്ക് വേണ്ടി നിയമവിരുദ്ധമായി പോസ്റ്ററുകൾ പതിപ്പിക്കുന്നത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി വിതരണം ചെയ്ത നാല് അച്ചടി കേന്ദ്രങ്ങൾ ദുബൈ പൊലീസ് അടച്ചുപൂട്ടി. പൊതുജന സുരക്ഷക്ക് ഭീഷണി വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. അടച്ചുപൂട്ടലുകൾ നേരിട്ട പ്രസുമായി ബന്ധമുള്ള വ്യക്തികൾ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv  മസാജ് സർവ്വീസിന്റെ മറവിൽ മോഷണം, കൊള്ള എന്നിവയാണ് നടക്കുന്നതെന്നും പ്രൊമോഷണൽ കാർഡുകളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും താമസക്കാരോടും പൗരന്മാരോടും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group