
UAE Traffic Jam: ‘രണ്ട് മിനിറ്റ് ഡ്രൈവിന് അര മണിക്കൂര്‍’: ഗതാഗതക്കുരുക്കിൽ നിരാശ പങ്കുവെച്ച് യുഎഇ നിവാസികൾ
UAE Traffic Jam അബുദാബി: ദുബായിലെയും ഷാര്‍ജയിലെയും നിരവധി നിവാസികള്‍ക്ക്, അവരുടെ താമസസ്ഥലത്തുനിന്ന് പ്രധാന റോഡിലേക്ക് പുറത്തുകടക്കാൻ 30 മിനിറ്റിലധികം എടുക്കുന്നു. ഒരു എക്സിറ്റ് മാത്രമേയുള്ളൂ എന്നതാണ് ഇതിന് കാരണം. തിരക്കില്ലാത്ത സമയങ്ങളിൽ ഹൈവേയിലെത്താൻ വെറും രണ്ട് മിനിറ്റ് വാഹനമോടിച്ചാല്‍ മാത്രം മതി. തിരക്കുള്ള സമയങ്ങളിൽ കിലോമീറ്ററുകളോളം വാഹനകുരുക്കില്‍ കിടക്കേണ്ടിവരുന്നത് യാത്രക്കാരുടെ ദൈനംദിന പേടിസ്വപ്നമായി മാറുയിരിക്കുന്നു. രാവിലെ 6.30 മുതൽ തിരക്ക് ആരംഭിക്കുന്നതും പലപ്പോഴും രാവിലെ വരെ നീണ്ടുനിൽക്കുന്നതും എങ്ങനെയെന്ന് വിശദീകരിക്കുകയാണ് യുഎഇ നിവാസികള്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഒരു പ്രധാന ഹൈവേയിലേക്ക് പോകാന്‍ ഒരു എക്സിറ്റ് മാത്രമാണ് ഉള്ളത്. ഇത് നൂറുകണക്കിന് കാറുകൾ കുമിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഒരു ടെലികോം കമ്പനിയിൽ എഞ്ചിനീയറായ അഹമ്മദ് റിസ്വാൻ കഴിഞ്ഞ അഞ്ച് വർഷമായി ദുബായ് പ്രൊഡക്ഷൻ സിറ്റിയിലാണ് താമസം. എക്സിറ്റ് കടക്കാൻ 25 മിനിറ്റ് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. “രണ്ട് എക്സിറ്റുകൾ ഉള്ളതില്‍ നിർമാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരു എക്സിറ്റ് അടച്ചിരിക്കുകയാണ്. എല്ലാ താമസക്കാരും ഒന്നുകിൽ E311 ലേക്ക് നയിക്കുന്ന ഈ എക്സിറ്റ് എടുക്കണം അല്ലെങ്കിൽ E311 ലേക്ക് ലയിപ്പിക്കുന്നതിന് അൽ ഫേ റോഡ് വഴി പോകണമെന്ന്” റിസ്വാൻ പറഞ്ഞു, തിരക്കേറിയ സമയങ്ങളിൽ അൽ ഫേ റോഡ് എക്സിറ്റും ശ്വാസം മുട്ടുന്ന യാത്രയാണ് നല്‍കുന്നതെന്ന് റിസ്വാന് കൂട്ടിച്ചേര്‍ത്തു. “കുറച്ച് വർഷങ്ങൾക്ക് മുന്‍പ് അരമണിക്കൂറിനുള്ളിൽ ഓഫീസിൽ എത്തിയിരുന്നത് ഇപ്പോൾ എത്താൻ ഒരു മണിക്കൂറിലധികവും തിരികെമടങ്ങാൻ ഒരു മണിക്കൂറും എടുക്കുന്നതായി” റിസ്വാൻ വ്യക്തമാക്കി.
Comments (0)