
Theft E Scooter UAE: മദ്യപിച്ചെത്തി ഇ- സ്കൂട്ടറുകള് മോഷ്ടിച്ചു, ബാറ്ററി തീര്‍ന്നപ്പോള്‍ ചാര്‍ജ് ചെയ്യാനെത്തി; കയ്യോടെ പിടികൂടി
Theft E Scooter UAE ദുബായ്: മദ്യപിച്ചെത്തി ഇ-സ്കൂട്ടറുകള് മോഷ്ടിച്ച പ്രവാസി യുവാവിന് (28) ശിക്ഷ വിധിച്ച് ദുബായ് കോടതി. ഈജിപ്ഷ്യന്‍ യുവാവിന് 2,000 ദിര്‍ഹം പിഴയാണ് കോടതി വിധിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദ സംഭവമുണ്ടായത്. വർസാൻ പ്രദേശത്തെ താമസസ്ഥലത്തുവെച്ചാണ് മദ്യപിച്ച പ്രതി ഒരു ബേക്കറിക്ക് പിന്നിൽ പാർക്ക് ചെയ്ത രണ്ട് ഇ – സ്കൂട്ടറുകൾ മോഷ്ടിക്കുകയായിരുന്നു. ബേക്കറിയിലെ ജീവനക്കാരുടെ 1,500 ദിർഹം വീതം വിലയുള്ള സ്കൂട്ടറുകളാണ് മോഷ്ടിച്ചത്. സ്ഥാപനത്തിന്റെ സമീപത്തായതിനാൽ സ്കൂട്ടറിൽനിന്ന് ചാവി മാറ്റിയിരുന്നില്ല. ഈ സമയത്താണ് ഇയാൾ സ്കൂട്ടറുകൾ ഓടിച്ചുകൊണ്ടുപോയതെന്നാണ് കേസ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv രണ്ട് ദിവസത്തിനുശേഷം ബാറ്ററി തീർന്നതോടെ ഇത് റീചാർജ് ചെയ്യാൻ മോഷ്ടിച്ചയാൾ ഒരു ഗ്രോസറി കടയിലെത്തിക്കുകയായിരുന്നു. ഇത് കണ്ട ബേക്കറി ഉടമ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ മോഷണവും നിയമവിരുദ്ധമായി മദ്യപാനം നടത്തിയതും ഇയാൾ സമ്മതിച്ചു. എന്നാൽ, കോടതിയിൽ ഹാജരായപ്പോൾ കുറ്റം ഇയാൾ നിരസിച്ചു. രണ്ട് കുറ്റങ്ങളും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരു മാസം ജയിൽ ശിക്ഷയും അപ്പീൽ കോടതിയിൽ ശിക്ഷ പുനഃപരിശോധിച്ച് 2,000 ദിർഹം പിഴ വിധിക്കുകയാുമായിരുന്നു.
Comments (0)