Rape Under Charity കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ 18 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതിയെ പിടികൂടാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് അതിജീവിത പറഞ്ഞു. പ്രതി ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും നടക്കാവ് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് മലപ്പുറം സ്വദേശി വാക്കിയത്ത് കോയ എത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv മണിക്കൂറുകള്‍ക്കുള്ളില്‍ കോയയുടെ മനസിലിരുപ്പ് പുറത്തുവന്നു. 18കാരിയെ കയറിപിടിക്കാന്‍ ശ്രമിച്ചതായും വിനോദയാത്രക്ക് ഒപ്പം പോരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ കോയ മുങ്ങിയിരുന്നു. കോയയെ പിന്നീട് കണ്ടിട്ടില്ല. ഒളിവില്‍ പോയെന്നല്ലാതെ പ്രതിയെക്കുറിച്ച് പോലീസിന് യാതൊരു സൂചനയുമില്ല. വാക്കിയത്ത് കോയക്കെതിരെ സമാനമായ കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്.
Home
kerala
Rape Under Charity: ചാരിറ്റിയുടെ മറവില്‍ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്, ഒളിവില്‍ പോയ പ്രതിയെ പിന്നീട് കണ്ടിട്ടില്ല???