
Truck Accident Jebel Ali: യുഎഇയില്‍ ഓടിച്ച ട്രക്കിന് തീപിടിച്ച് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു; ഒരു മരണം
Truck Accident Jebel Ali ദുബായ്: യുഎഇയില്‍ വാഹനാപകടത്തില്‍ ഒരു മരണം. ജബൽ അലിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. ഇയാൾ ഓടിച്ച ട്രക്കിന് തീപിടിച്ച് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് പാതയിൽനിന്ന് തെന്നിമാറി രണ്ടാമത്തെ ട്രക്കിലേക്ക് ഇടിച്ചുകയറുന്നതിന് മുന്‍പ് തീപിടിച്ചതായി ദുബായ് പോലീസ് പങ്കുവച്ച വീഡിയോയിൽ കാണാം. തീപിടിത്തത്തെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എതിർപാതയിലേക്ക് മറിഞ്ഞ് എതിരെ വന്ന ട്രക്കുമായി ഇടിക്കുകയുമായിരുന്നു. തീപിടിച്ച ട്രക്കിന്റെ ഡ്രൈവർ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദുബായ് പോലീസ് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന മെക്കാനിക്കൽ തകരാറുകൾ പരിഹരിക്കാൻ വാഹനങ്ങൾ കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മേജർ ജനറൽ അൽ മസ്റൂയി ഡ്രൈവർമാരോട് അഭ്യർഥിച്ചു.
Comments (0)