Posted By saritha Posted On

Slaughter House Timings UAE: യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു

Slaughter House Timings UAE ദുബായ്: യുഎഇയിലെ അറവുശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. അൽ ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകളുടെ പ്രവർത്തനസമയമാണ് ദുബായ് മുനിസിപ്പാലിറ്റി പുനഃക്രമീകരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ അറവുശാലകളുടെ സേവനങ്ങൾ ലഭ്യമാക്കും. വെള്ളിയാഴ്ചകളിൽ രാവിലെ എട്ടുമുതൽ 11 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെയും നാല് അറവുശാലകളും തുറന്നുപ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *